കളമശ്ശേരി സ്ഫോടനം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം, ഹൃദയം വേദനിക്കുന്നുവെന്ന് ഗവർണർ

Published : Oct 29, 2023, 08:13 PM IST
കളമശ്ശേരി സ്ഫോടനം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം, ഹൃദയം വേദനിക്കുന്നുവെന്ന് ഗവർണർ

Synopsis

മനുഷ്യത്വത്തിന് എതിരായ കൃത്യമാണ് കളമശ്ശേരിയില്‍ നടന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ശ്രമമാണിത്. ഭീതിയുണ്ടാക്കുന്ന സംഭവമാണെന്നും ഗവര്‍ണര്‍ പറഞ്ഞു

കൊച്ചി:കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തില്‍ ഹൃദയം വേദനിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. മനുഷ്യത്വത്തിന് എതിരായ കൃത്യമാണ് കളമശ്ശേരിയില്‍ നടന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ശ്രമമാണിത്. ഭീതിയുണ്ടാക്കുന്ന സംഭവമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണ്. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.

ഇതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു. കളമശ്ശേരിയില്‍ നടന്നത് രാജ്യത്തിന്‍റെ അഖണ്ഡതയക്കും സുരക്ഷയും ഭീഷണി ആയ സ്ഫോടനം എന്നാണ് പൊലീസ് എഫ് ഐ ആർ. ജനങ്ങളെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും സ്ഫോടനം നടന്നത് 9.35നാണെന്നും എഫ്.ഐ.ആറിലുണ്ട്.എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  ഡൊമിനിക് മാര്‍ട്ടിനാണ് പ്രതിയെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആറിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ സ്ഫോടനം നടത്തിയത് ഒന്നിലധികം പ്രതികളായിരിക്കാമെന്ന തരത്തിലാണ് എഫ്ഐആര്‍. പ്രതികള്‍ക്കെതിരെ യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടം നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഫോടനമാണ് കളമശ്ശേരിയിലേതെന്നും തീവ്രവാദ സ്വഭാവത്തോടെയുള്ളതാണന്നും രാജ്യത്തിന് ഭീഷണിയാകുന്നതാണെന്നും എഫ്ഐആറിലുണ്ട്. ഇതിനാല്‍ തന്നെ കൊലപാതകം, വധശ്രമം, സ്ഫോടക വസ്തുനിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്തിനൊപ്പം യുഎപിഎ കുറ്റവും ചുമത്തുകയായിരുന്നു. തീവ്രവാദ സ്വഭാവത്തോടെയുള്ള സ്ഫോടനമായതിനാല്‍ തന്നെ നിലവില്‍ എന്‍ഐഎ ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ദില്ലിയില്‍നിന്നുള്ള എന്‍ഐഎ സംഘം എത്തിയശേഷം അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ തീരുമാനിച്ചേക്കും. അതിനിടെ കൊല്ലപ്പെട്ട സ്ത്രീയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. 

കളമശ്ശേരിയിലേത് രാജ്യത്തിന്‍റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം: പൊലീസ് എഫ്ഐആര്‍

'സിസിടിവി ദൃശ്യത്തിലെ നീല കാര്‍ മാര്‍ട്ടിന്‍റേത് അല്ല, കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിയത് സ്കൂട്ടറില്‍'; പൊലീസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും