കളമശ്ശേരിയിലേത് ദൗർഭാഗ്യകരമായ സംഭവം, പ്രത്യേക സംഘം അന്വേഷിക്കും, മാധ്യമങ്ങളുടെ ജാഗ്രതക്ക് നന്ദി: മുഖ്യമന്ത്രി

Published : Oct 29, 2023, 08:28 PM ISTUpdated : Oct 29, 2023, 09:53 PM IST
കളമശ്ശേരിയിലേത് ദൗർഭാഗ്യകരമായ സംഭവം, പ്രത്യേക സംഘം അന്വേഷിക്കും, മാധ്യമങ്ങളുടെ ജാഗ്രതക്ക് നന്ദി: മുഖ്യമന്ത്രി

Synopsis

ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമം ഉണ്ടായി. ഇത് എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും കുറ്റവാളി ആരായാലും രക്ഷപ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു

തിരുവനന്തപുരം: കളമശ്ശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തിനായി എഡിജിപിയുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്.  നിലവില്‍ 41 പേരാണ് മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 17പേരാണ് ഐസിയുവിലുള്ളത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് നല്ല നിലപാട് മാതൃകാപരമാണ്. കേരളത്തിന്‍റെ തനിമ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമന്ന് ഒരു ചാനല്‍ പറഞ്ഞു. ഒരു ചാനലിന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തുകാണിച്ചുകൊണ്ടാണ് അവര്‍ ജാഗ്രതയോടെ ഇടപെട്ടതെന്നും ആരോഗ്യകരമായ ഈ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പരാമര്‍ശിച്ചായിരുന്നു മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചത്.

കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും നാളെ രാവിലെ പത്തിന് സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമം ഉണ്ടായി. ഇത് എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേന്ദ്ര മന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തി. വര്‍ഗീയ നീക്കം നടത്തി.

നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞത് എന്തെന്ന് പിന്നീട് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി സ്ഫോടനം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം, ഹൃദയം വേദനിക്കുന്നുവെന്ന് ഗവർണർ

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്