കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

Published : Oct 23, 2020, 05:55 AM IST
കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

Synopsis

ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് കൊവിഡ് ഐസിയുവിൽ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തിൽ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടിൽ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിന്‍റെ 
ബന്ധു അൻവറിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് 
റിപ്പോർട്ട്‌ സമർപ്പിക്കുക. ഹാരിസിനെ കൂടാതെ, ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും.                                                           

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു, റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ പൊലീസ് നിർദേശം
എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു; സെപ്റ്റിക് ടാങ്കിൽനിന്ന് കണ്ടെടുത്ത് ഫയർഫോഴ്സ്, യുവതി കസ്റ്റഡിയിൽ