കളമശ്ശേരി മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് സന്ദേശം, ഓടിയെത്തിയത് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന; പക്ഷേ കത്തിയത് മരക്കഷ്ണങ്ങളും ചവറും

Published : Mar 27, 2026, 02:04 PM IST
kalamassery medical college fire alert turns garbage fire incident

Synopsis

കളമശ്ശേരി മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. തീപിടിച്ചത് കൂട്ടിയിട്ട ചവറിന്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് കരുതി സ്ഥലത്തേക്ക് തൃക്കാക്കര അഗ്നിരക്ഷാസേന യൂണിറ്റും ഏലൂർ യൂണിറ്റും പാ‍ഞ്ഞെത്തി. തൃക്കാക്കരയിൽ നിന്നും രണ്ടാമത്തെ യൂണിറ്റും പുറപ്പെട്ടു. എന്നാൽ സ്ഥലത്തേക്ക് എത്തിയപ്പോഴാണ് മെഡിക്കൽ കോളേജിനല്ല പിന്നിൽ എച്ച്എംടി-മണലിമുക്ക് റോഡിനോട് ചേർന്നുളള മതിലിന് സമീപത്തായി കൂട്ടിയിട്ടിരുന്ന ചവറുകൾക്കും മര കഷ്ണങ്ങൾക്കുമാണ് തീ പിടിച്ചതെന്ന് മനസ്സിലായത്.

ഉടനെ യൂണിറ്റ് പ്രവർത്തനസജ്ജമായി തീ പിടിച്ച ഭാഗത്ത് വെളളം ഉപയോഗിച്ച് തീ അണച്ചു. എച്ച്എംടി-മണലിമുക്ക് റോഡിൽ വാഹനങ്ങൾ നിർത്തിയ ശേഷം മതിന് മുകളിലൂടെയാണ് തീ അണച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സന്ദേശമെത്തിയത്. വലിയ അപകടങ്ങൾ സംഭവിക്കുമോ എന്ന ആശങ്കയിൽ എത്തിയ ഉദ്യോഗസ്ഥർക്ക് മെഡിക്കൽ കോളേജിനല്ല, ചെറിയ ചവറ് കൂനയ്ക്കാണ് തീപിടിച്ചതെന്ന വസ്തുത.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി, ഉറങ്ങുന്നതുവരെ തുടരും, ആര്‍എസ്എസുമായി ബന്ധമുള്ളത് യുഡിഎഫിന്; എംവി ഗോവിന്ദൻ
ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ; കേന്ദ്രവിമർശനം മാറ്റാൻ പറഞ്ഞു, വെട്ടിമാറ്റൽ ബിജെപിയുടെ കൽപ്പനപ്രകാരമെന്ന് ബിനോയ് വിശ്വം