ലിഫ്റ്റ് പ്രവർത്തിച്ചില്ല: മൃതദേഹം ചുമന്ന് താഴെയിറക്കി, കളമശേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം

Published : Dec 23, 2022, 10:43 AM ISTUpdated : Dec 23, 2022, 10:49 AM IST
ലിഫ്റ്റ് പ്രവർത്തിച്ചില്ല: മൃതദേഹം ചുമന്ന് താഴെയിറക്കി, കളമശേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം

Synopsis

കളമശേരി മെഡിക്കൽ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവർത്തിക്കുന്നത്

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ ലിഫ്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു. കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്.

കളമശേരി മെഡിക്കൽ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവർത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴും ലിഫ്ട് പ്രവർത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറിൽ കിടത്തി ചുമന്നാണ് മുകൾ നിലയിലേക്ക് കൊണ്ടുപോയത്.

തൊട്ടടുത്ത ദിവസം സുകുമാരൻ മരിച്ചു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടി വന്നതാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ ലിഫ്റ്റ് കേടായത് കൊണ്ടല്ല ബുദ്ധിമുട്ട് ഉണ്ടായതെന്ന് മെഡിക്കൽ കോളേജ് വിശദീകരിക്കുന്നു. മെഡിക്കൽ കോളേജിൽ  പുതിയ  ലിഫ്റ്റ് നിർമാണം പുരോഗമിക്കുകയാണ്. ഇത് ഉടൻ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു. വിഷയത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും.

ലിഫ്റ്റ് ലഭ്യമല്ലാത്തത് കാരണം ആശുപത്രിയിലെ രണ്ട് ജീവനക്കാരും സുകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാരും ചേർന്നാണ് മുകളിലേക്ക് ചുമന്നുകൊണ്ടുപോയത്. സമാനമായ നിലയിലാണ് ഇദ്ദേഹം മരിച്ച ശേഷം മൃതദേഹം താഴെയിറക്കിയതും.

മെഡിക്കൽ കോളേജിലെ പുതിയ ലിഫ്റ്റ് ഉടൻ

എറണാകുളം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തനസജ്ജമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ആധുനികമായ പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ഈ നടപടി അന്തിമഘട്ടത്തിലാണ്. ലൈസൻസ് ലഭിച്ചാലുടൻ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ