
കൊച്ചി: കളമശ്ശേരി നഗരസഭയിൽ (Kalamassery Municipality) ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. മുൻ കൗൺസിൽ യോഗത്തിന്‍റെ മിനുട്സ് കിട്ടാൻ വൈകിയതിനെ ചൊല്ലി ഇടത് കൗൺസിലർമാർ യോഗത്തിൽ ബഹളം വെക്കുകയായിരുന്നു. എന്നാൽ ബഹളത്തിനിടെ അജണ്ട പൂർത്തികരിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് ചെയർപേഴ്സൺ (Chairperson) അടക്കം ഭരണ കൗൺസിലർമാർ ഇറങ്ങിപ്പോകാൻ നോക്കിയതോടെ കയ്യാങ്കളി ആകുകയായിരുന്നു.
കയ്യാങ്കളിക്കിടെ ഇടത് കൗൺസിലർ ലിസി കാർത്തികേയൻ തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇടത് കൗൺസിലർമാർ അനവാശ്യ ബഹളമുണ്ടാക്കി യോഗം തടസ്സപ്പെടുത്താൻ നോക്കിയെന്നാണ് ചെയർപേഴസൻ സീമ കണ്ണൻ്റെ പ്രതികരണം.
കയ്യാങ്കളിയുടെ ചിത്രങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam