
കോഴിക്കോട്: കളമശ്ശേരി നഗരസഭയില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ മുസ്ലീംലീഗും കോൺഗ്രസും തമിൽ പ്രശ്നങ്ങളില്ലെന്ന് മുസ്ലീംലീഗ് നേതാവ് കെപിഎ മജീദ്. മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച നടക്കുകയാണെന്നും. കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യത്തിൽ മുസ്ലീംലീഗ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും മജീദ് പ്രതികരിച്ചു. സീറ്റ് ചര്‍ച്ചകള്‍ പൂര്‍ണ്ണമായി ആരംഭിച്ചില്ലെന്നും മജീദ് പറഞ്ഞു.
അതേ സമയം സിറ്റിങ് സീറ്റിലെ പരാജയത്തിന് പിന്നാലെ കളമശേരി യുഡിഎഫിൽ പൊട്ടിത്തെറി നടക്കുകയാണ്. മുനിസിപ്പൽ ചെയർപേഴ്സൺ കോൺഗ്രസിലെ സീമ കണ്ണനെ മാറ്റണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ചെയർപേഴ്സണും സംഘവും കാലുവാരി. യുഡിഎഫിന്റെ കളമശേരിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാണ് ജമാൽ മണക്കാടൻ. എന്നാൽ 37ാം വാർഡിൽ വിമതനെ നിർത്തിയത് ജമാൽ മണക്കാടനാണ്. ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.
ജമാൽ മണക്കാടനെതിരെ പരാതി കൊടുത്തിട്ടും ഡിസിസി നടപടിയെടുത്തില്ല. പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടത്തിയില്ല. മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിന് നഷ്ടമാകരുതെന്നാണ് ആഗ്രഹം. കോൺഗ്രസ് ഉണർന്ന് പ്രവർത്തിക്കണമെന്നും ലീഗ് നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് വിമതന്റെ പിന്തുണയോടെ മുനിസിപ്പൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികൾ 20 സീറ്റുകൾ വീതം നേടിയിരുന്നു. തുടർന്ന് വോട്ടെടുപ്പിലൂടെയാണ് സീമ കണ്ണൻ ചെയർപേഴ്സണായത്.
അതിന് ശേഷം യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച കൗൺസിലർ ഇടതുമുന്നണി വിട്ട് യുഡിഎഫിന്റെ ഭാഗമായി. ഇതോടെ 21-19 എന്ന നിലയിലാണ് മുനിസിപ്പാലിറ്റിയിലെ സീറ്റ് നില. മുനിസിപ്പൽ വാർഡായ 37ാം വാർഡിലെ വിജയത്തോടെ നഗരസഭയിൽ 20 സീറ്റിൽ എൽഡിഎഫും 21 സീറ്റിൽ യുഡിഎഫും എന്ന നിലയാണ്. യുഡിഎഫ് വിമതന്റെ പിന്തുണ നേടാനായാൽ ഇടതുമുന്നണിക്ക് ഭരണവും ലഭിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam