കല്ലാമലയില്‍ തർക്കം തുടരുന്നു, കൊണ്ടും കൊടുത്തും ആർഎംപി - കോൺഗ്രസ് സ്ഥാനാർത്ഥികൾ

Published : Nov 29, 2020, 08:09 PM IST
കല്ലാമലയില്‍ തർക്കം തുടരുന്നു, കൊണ്ടും കൊടുത്തും ആർഎംപി - കോൺഗ്രസ് സ്ഥാനാർത്ഥികൾ

Synopsis

കല്ലാമലയിലെ യു ഡി എഫ് പ്രവർത്തകരുടെ പിന്തുണ തനിക്കെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി.ജയകുമാർ വാദിക്കുന്നു

കോഴിക്കോട്: കല്ലാമല ഡിവിഷനിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ആർ എം പിയും കോൺഗ്രസും തമ്മിൽ വാക്പോര്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുല്ലപ്പളളി ഇടപെട്ടത് ശരിയായില്ലെന്ന്  ആർഎംപി സ്ഥാനാര്‍ത്ഥി സി.സുഗതൻ തുറന്നടിച്ചു. മുസ്ലിം ലീഗടക്കം യുഡിഎഫിലെ എല്ലാ കക്ഷികളുടെയും പിന്തുണ തനിക്കുണ്ടെന്നും സുഗതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കല്ലാമലയിലെ യു ഡി എഫ് പ്രവർത്തകരുടെ പിന്തുണ തനിക്കെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി.ജയകുമാർ വാദിക്കുന്നു. അതേസമയം തര്‍ക്കം മറ്റിടങ്ങളില്‍ ബാധിക്കില്ലെന്ന് ആർ എം പി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. സൗഹൃദ മൽസരം നടന്നാൽ ആർഎംപി ജയിക്കുമെന്നും വേണു അവകാശപ്പെട്ടു.

കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് വടകര എംപി കെ മുരളീധരൻ. കല്ലാമലയിലെ പ്രശ്നം പരിഹരിച്ചിട്ടില്ല, ചർച്ചകൾ നടക്കുകയാണ്. മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കല്ലാമല ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി