
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം കൽപറ്റയിലുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
''ഇന്നലെ വൈകുന്നേരം ഏകദേശം ആറ് മണിയോടെയാണ് ഇവിടെ എത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ ചുമയ്ക്കാൻ മാത്രമേ കഴിയുന്നുണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ തുടിപ്പുകളും അപകടകരമായ നിലയിലായിരുന്നു. മൂക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിനകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.'' ജെന്‍സണ്‍ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡോക്ടർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam