ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഏഴ് കേസുകളിൽ കൂടി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

Published : Nov 27, 2020, 05:54 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഏഴ് കേസുകളിൽ കൂടി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

Synopsis

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. 

കാസർകോട്:  ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം എം.സി.കമറുദ്ദീൻ എംഎൽഎയുടെ   അറസ്റ്റ് രേഖപ്പെടുത്തി. 

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം കാസർകോട്ടെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘവും കമറുദ്ദീനെ ചോദ്യം ചെയ്തിരുന്നു.  

പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി കഴിഞ്ഞ ദിവസം പൊലീസിന് അനുമതി നൽകിയിരുന്നു.  മൂന്ന് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്ന് കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം