Latest Videos

ഔഫ് വധം: മുഖ്യപ്രതി ഇർഷാദ് അറസ്റ്റിൽ, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

By Pranav PrakashFirst Published Dec 25, 2020, 3:25 PM IST
Highlights

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രദേശത്ത് യൂത്ത് ലീഗ്-  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് റൗഫ് കൊല്ലപ്പെട്ടതെന്നും കാസര്‍കോട് എസ്.പി പറഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുട‍ര്‍ന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തതായും കാസര്‍കോട് എസ്.പി ഡി.ശിൽപ അറിയിച്ചു. കേസിൻ്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പൊലീസ് പറഞ്ഞു.  

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രദേശത്ത് യൂത്ത് ലീഗ്-  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് റൗഫ് കൊല്ലപ്പെട്ടതെന്നും കാസര്‍കോട് എസ്.പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇര്‍ഷാദിനെ ഉടനെ പൊലീസ് നിരീക്ഷണത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. 

യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയാണ് ഇര്‍ഷാദ്. ഇര്‍ഷാദം അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിൻ്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസൽ എന്നിവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിൽ നാല് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

click me!