'യുപി പൊലീസല്ല, കേരള പൊലീസ്'; സിപിഐ ജനറൽ സെക്രട്ടറി രാജയ്ക്ക് സംസ്ഥാന സെക്രട്ടറി കാനത്തിന്‍റെ പരസ്യ വിമർശനം

By Web TeamFirst Published Sep 11, 2021, 5:55 PM IST
Highlights

സിപിഐ ജനറൽ സെക്രട്ടറി രാജക്കെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യ വിമർശനം

തിരുവനന്തപുരം: ഇടതുപക്ഷത്തെ മുഖ്യ പാർട്ടിയായ സിപിഐയിൽ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ തുറന്ന് വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ്  ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിപിഐ സംസ്ഥാന എക്സിക്യുട്ടീവിൽ രാജയുടെ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമർശനം. സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതിലാണ് വിമർശനം ഉയർന്നത്. സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!