'ഡി രാജക്കെതിരായി പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത് സ്വയം വിമർശനം'; ന്യായീകരിച്ച് കാനം രാജേന്ദ്രൻ

Published : Oct 16, 2022, 09:46 PM ISTUpdated : Oct 16, 2022, 09:55 PM IST
'ഡി രാജക്കെതിരായി പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത് സ്വയം വിമർശനം'; ന്യായീകരിച്ച് കാനം രാജേന്ദ്രൻ

Synopsis

സ്വയം വിമർശനമാണ് ഉണ്ടായത്. ആരെങ്കിലും ദുർബലമാണെന്ന് അർത്ഥമില്ലെന്നും കാനം വിശദീകരിച്ചു. മതേതരശക്തികൾ ഒന്നിക്കണമെന്ന് മാത്രമാണ് സഖ്യത്തെ കുറിച്ച് പറഞ്ഞത്. ഒരു പാർട്ടിയെയും രാഷ്ട്രീയ ചർച്ചയിൽ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരായ വിമർശനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വയം വിമർശനമാണ് ഉണ്ടായത്. ആരെങ്കിലും ദുർബലമാണെന്ന് അർത്ഥമില്ലെന്നും കാനം വിശദീകരിച്ചു. മതേതരശക്തികൾ ഒന്നിക്കണമെന്ന് മാത്രമാണ് സഖ്യത്തെ കുറിച്ച് പറഞ്ഞത്. ഒരു പാർട്ടിയെയും രാഷ്ട്രീയ ചർച്ചയിൽ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഡി രാജക്കെതിരെ വിമര്‍ശനമുണ്ടായത്. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോൽക്കുമ്പോൾ സേനാ നായകർ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയർത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു. 

Also Read :  'സിപിഎമ്മിന്‍റേത് പോലെ ഒളിച്ചുകളി വേണ്ട', കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്ന ആവശ്യമാണ് കേരളം ഘടകം ഉയർത്തിയത്. കേരളത്തില്‍ നിന്ന് രാഷ്ട്രീയ പ്രമേയത്തില്‍ രാജാജി മാത്യു തോമസും മന്ത്രി പി പ്രസാദും 20 മിനിറ്റ് സംസാരിച്ചു. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട സഖ്യം വേണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ്  സിപിഐ കേരള ഘടകം വിമർശിച്ചത്.

Also Read : വിട്ടുവീഴ്ച വേണ്ട, പ്രായപരിധി നടപ്പാക്കാന്‍ സിപിഐ; പ്രത്യേക ക്ഷണിതാവിന് സാധ്യത, കേരളം എതി‍ര്‍ത്തേക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും
ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും, എസ്ഐടി സംഘം ഇന്നും സന്നിധാനത്ത്