Latest Videos

ജോസ് കെ മാണി വിഷയം: കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും

By Web TeamFirst Published Jul 5, 2020, 2:27 PM IST
Highlights

യുഡിഎഫിനെ ദുർബലപ്പെടുത്തണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് ഇടത് ഐക്യത്തെ ബാധിക്കാതെ ഉറപ്പാക്കണം

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് മാറ്റിനിർത്തിയ ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ചർച്ചയ്ക്ക്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്ത് ആവശ്യമെങ്കിൽ മാത്രം കേന്ദ്ര നേതൃത്വം ഇടപെടും.

ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ കടുത്ത വിമർശനമാണ് സിപിഐക്കുള്ളത്. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് വരണമെങ്കിൽ ആദ്യം സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിഷയം ഇടതുമുന്നണിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

യുഡിഎഫിനെ ദുർബലപ്പെടുത്തണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് ഇടത് ഐക്യത്തെ ബാധിക്കാതെ ഉറപ്പാക്കണം. അതിനാൽ തന്നെ സിപിഐയുടെ വാദങ്ങൾ ചർച്ച ചെയ്ത ശേഷമേ വിഷയം എൽഡിഎഫിൽ ചർച്ചയ്ക്കെത്തൂ. ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ എൻസിപി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾക്ക് എതിർപ്പുണ്ട്.

click me!