നിരീക്ഷണ കേന്ദ്രത്തില്‍ മദ്യപിച്ച യുവാവിന് കൊവിഡ്, കയറില്‍ കെട്ടി കുപ്പി എത്തിച്ചവര്‍ ക്വാറന്‍റീനില്‍

By Web TeamFirst Published Jul 5, 2020, 12:43 PM IST
Highlights

രണ്ട് ദിവസം മുന്നെയാണ് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്  ബൈക്കിലെത്തിയ സുഹൃത്തുക്കള്‍ കയറില്‍ കെട്ടി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയത്. 

പത്തനംത്തിട്ട: അടൂരിലെ നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ  ഇയാൾക്ക് മദ്യമെത്തിച്ച് നല്‍കിയ സുഹത്തുക്കളോട് ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.

രണ്ട് ദിവസം മുന്നെയാണ് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് കെട്ടിടത്തിന് പിറകില്‍ ബൈക്കിലെത്തിയ സുഹൃത്തുക്കള്‍ കയറില്‍ കെട്ടി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയത്. കയറിലും മദ്യം കൊണ്ടുവന്ന കവറിലുമൊക്കെ യുവാക്കള്‍ സ്പര്‍ശിച്ചിട്ടുണ്ടാകാമെന്നതുകൊണ്ട് ഇരുവോടും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ അടൂര്‍ എസ് ഐ ശ്രീജിത്ത് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തിതിരുന്നു. ഒടുവിൽ ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറൽ  ആശുപത്രിയിലാക്കി. ഈ ശനിയാഴ്ചയാണ് ഇയാളുടെ പരിശോധനാഫലം വന്നത്.   

click me!