ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം; ചരിത്ര നിർമിതി കമ്മ്യൂണിസ്റ്റുകാരോട് നീതി കാണിച്ചില്ലെന്ന് കാനം

Published : Aug 14, 2021, 09:51 AM ISTUpdated : Aug 14, 2021, 10:54 AM IST
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം; ചരിത്ര നിർമിതി കമ്മ്യൂണിസ്റ്റുകാരോട് നീതി കാണിച്ചില്ലെന്ന് കാനം

Synopsis

സ്വാതന്ത്ര്യ സമരത്തെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ അതിനായകത്വത്തിൽ നടന്ന സമരമായി സാമാന്യവത്കരിച്ചുവെന്ന് കാനം വിമര്‍ശിക്കുന്നു.

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സാമ്പ്രദായിക ചരിത്ര നിർമിതി കമ്മ്യൂണിസ്റ്റുകാരോട് നീതി കാണിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വാതന്ത്ര്യ സമരത്തെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ അതിനായകത്വത്തിൽ നടന്ന സമരമായി സാമാന്യവത്കരിച്ചുവെന്ന് കാനം വിമര്‍ശിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ പിന്നീട് സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്തവർ എന്നും വിശേഷിപ്പിക്കപ്പെട്ടുവെന്ന് കാനം രാജേന്ദ്രന്‍ ജനയുഗം ലേഖനത്തിൽ പറയുന്നു.

പൂര്‍ണസ്വരാജ് ആശയം രാജ്യത്ത് ആദ്യമായി ഉയർത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്. എന്നാൽ 1924 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിട്ട് നിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തിരിച്ചടി ആയെന്നും കാനം ലേഖനത്തിൽ പറയുന്നു. ഇത് ഗുരുതരമായ പാളിച്ചയാണെന്ന് തിരിച്ചറിഞ്ഞു. 1958 ലെ പാർട്ടി കോണ്‍സിന് ശേഷം തീരുമാനം എടുത്തെങ്കിലും ഏകീകൃത സ്വഭാവത്തോടെ എല്ലാ ഘടകങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചില്ല എന്നത് വാസ്തവവെന്നും കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ കുറിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ അസാധാരണ രംഗങ്ങള്‍; നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി, സര്‍ക്കാരിനെതിരെ കുറ്റപത്രം, നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ
ഇടത് മതേതര നിലപാടുകളെ ദുർബലപ്പെടുത്തുന്ന പ്രസ്താവന, സജി ചെറിയാനോട് സിപിഎം തിരുത്തൽ ആവശ്യപ്പെട്ടേക്കും