'ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതം', പൗരത്വ പ്രക്ഷോഭത്തിൽ യുഡിഎഫ് വരണം: കാനം

By Web TeamFirst Published Dec 19, 2019, 10:38 AM IST
Highlights

ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞത്.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കാനം രാജേന്ദ്രന്‍. സമരങ്ങളുമായി യുഡിഎഫ് സഹകരിക്കില്ലെന്ന നിലപാട് ശരിയല്ല. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്നമാണിതെന്നും തുടര്‍ സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം നാളിതുവരെ ഒളിച്ചോടുകയായിരുന്നെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. 

click me!