'പ്രതി പറഞ്ഞതിൽ അസ്വാഭാവികത തോന്നി, അയാളെ ആദ്യമായിട്ടാണ് അവിടെ കാണുന്നത്'; രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

Published : Dec 17, 2023, 09:33 AM ISTUpdated : Dec 17, 2023, 10:03 AM IST
'പ്രതി പറഞ്ഞതിൽ അസ്വാഭാവികത തോന്നി, അയാളെ ആദ്യമായിട്ടാണ് അവിടെ കാണുന്നത്'; രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

Synopsis

. ഓട്ടോയിൽ കയറി മറ്റൊരു കാറിലേക്ക് കുഞ്ഞിനെ മാറ്റാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയെന്നും ഇവർ പറഞ്ഞു. 

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മൂന്ന്  വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ. പ്രതി പറഞ്ഞതിൽ അസ്വാഭാവികത തോന്നിയെന്നും ഇയാളെ ആദ്യമായിട്ടാണ് കാണുന്നതെന്നും ഡ്രൈവർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓട്ടോയിൽ കയറി മറ്റൊരു കാറിലേക്ക് കുഞ്ഞിനെ മാറ്റാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയെന്നും ഇവർ പറഞ്ഞു.  ചോദ്യം ചെയ്തപ്പോൾ മറുപടിയിൽ വ്യക്തത ഇല്ലാതെ വന്നപ്പോഴാണ് ഇവർ പൊലീസിനെ വിളിച്ചു വരുത്തിയത്. 

ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി സെന്തിൽകുമാർ എന്നയാള്‍ അറസ്റ്റിലായി. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്. ഡ്രൈവർമാർ സെന്തിൽകുമാറിനെ ചോദ്യം ചെയ്തു. മറുപടിയിൽ വ്യക്തതയില്ലാതായതോടെ ഇവർ പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന ് ചോദ്യംചെയ്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. പൊലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തു. 

പാലക്കാട്ട് മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുളള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന