കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

Published : Nov 29, 2023, 04:29 PM ISTUpdated : Nov 29, 2023, 04:31 PM IST
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

Synopsis

കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ്  എൻ ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം. ബാങ്കിൽ നിന്ന് നിയമപരമായ ലോൺ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഭരണസമിതി നടത്തിയ ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നും ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്. 


കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വീട്ടിൽ ഇ‍ഡി പരിശോധന

 

PREV
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്