ആത്മവിശ്വാസം പകരുന്ന വിധി : ശബരിമല തന്ത്രി കണ്ഠര് രാജീവര്‍

By Web TeamFirst Published Nov 14, 2019, 11:07 AM IST
Highlights

പ്രതീക്ഷ നൽകുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. വിശ്വാസികൾക്ക് ആത്മ വിശ്വാസം നൽകുന്ന വിധിയാണ്. വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലത് 

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച  പുനപരിശോധന ഹര്‍ജികളിൽ ഏഴംഗ വിശാല ബെഞ്ചിന്‍റെ നിലപാട് നിര്‍ണ്ണായകമാകുമെന്ന സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് . സുപ്രീം കോടതിയെ മാനിക്കുന്നു. വിധി പ്രതീക്ഷ നൽകുന്നതും ശുഭോദര്‍ക്കവുമാണ്. വിശ്വാസികൾക്ക് ആത്മ വിശ്വാസം നൽകുന്ന വിധിയാണ് വന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു.

യുവതീ പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുള്ള കാര്യങ്ങളിൽ വിധിപകര്‍പ്പ് കിട്ടിയ ശേഷമെ വ്യക്തതയുണ്ടാകു,  വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. ശബരിമലയിൽ അനുകുല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ശബരിമല നിയുക്ത മേൽശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചിരുന്നു, 

 

 

click me!