കാഞ്ഞങ്ങാട് ഔഫ് വധം: യൂത്ത് ലീഗ് നേതാവ് ഇർഷാദ് റിമാൻഡിൽ

By Web TeamFirst Published Dec 25, 2020, 7:04 PM IST
Highlights

ഇർഷാദിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

കാസർകോട്: കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ വധക്കേസിലെ ഒന്നാം പ്രതി ഇർഷാദിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ കാസർകോട്  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം, ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടിയെടുത്തു. സംഘടന കാഞ്ഞങ്ങാട് മുൻസിപ്പൽ  സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇർഷാദിനെ സസ്പെൻറ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടു. ഇർഷാദിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന്  പ്രാഥമിക അന്വേഷണത്തിൽ പാർട്ടിക്ക് ബോധ്യപ്പെട്ടെന്ന്  സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഭവം നിർഭാഗ്യകരമാണെന്നും പി കെ ഫിറോസ് പറഞ്ഞു. 

*image: ഔഫ്

click me!