പുലിപ്പേടിയിൽ കണ്ണിമംഗലം ഗ്രാമം, വളർത്തുമൃഗങ്ങളെ കൊല്ലുന്നതായി പരാതി, കൂടൊരുക്കാതെ വനംവകുപ്പ്

By Web TeamFirst Published Jun 10, 2021, 9:47 AM IST
Highlights

കാടിറങ്ങി പുലി ഇപ്പോൾ ജനവസമേഖലയിലെത്തുന്നത് പതിവായി. ഇതോടെ വളർത്തുമൃഗങ്ങൾ പ്രധാന വരുമാന മാർഗമായ ഇവിടുത്തുക്കാരുടെ ഉറക്കവും നഷ്ടപ്പെട്ടു.

കൊച്ചി: കഴിഞ്ഞ രണ്ട് മാസകാലമായി പുലിപേടിയിൽ കഴിയുകയാണ് എറണാകുളം കാലടിയിലെ ഒരു ഗ്രാമം. വളർത്തുമൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കണ്ണിമംഗലത്തെ 150 കുടുംബങ്ങൾ. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലുൾപ്പെട്ട കൊച്ചു ഗ്രാമമാണ് കണ്ണിമംഗലം. കാലടിയിൽ നിന്ന് 15 കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. ആനയും പുലിയുമടക്കം വന്യമൃഗങ്ങളേറെയുള്ള കൊടുംകാടാണ് ചുറ്റും.

കാടിറങ്ങി പുലി ഇപ്പോൾ ജനവസമേഖലയിലെത്തുന്നത് പതിവായി. ഇതോടെ വളർത്തുമൃഗങ്ങൾ പ്രധാന വരുമാന മാർഗമായ ഇവിടുത്തുക്കാരുടെ ഉറക്കവും നഷ്ടപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും പുലിക്കൂട് ഒരുക്കിയിട്ടില്ല. മൂന്ന് വർഷം മുൻപ് കാട്ടുപന്നിക്കൊരുക്കിയ കെണിയിൽ കുരിങ്ങി കണ്ണിമംഗലത്ത് പുലി ചത്തിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!