പൗരത്വ നിയമത്തിനെതിരായ സമരത്തിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നുവരുന്നു: കണ്ണന്‍ ഗോപിനാഥന്‍

By Web TeamFirst Published Dec 21, 2019, 11:38 PM IST
Highlights

ഓരോ നഗരത്തിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ നേതാക്കളുണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് മാത്രമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു ജനത തെരുവില്‍ ഇറങ്ങിയും, അഭിപ്രായങ്ങള്‍ പറഞ്ഞും യഥാര്‍ത്ഥ ജനാധിപത്യം അറിയുകയാണെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഏകോപനമില്ലെന്ന ആരോപണം ശരിയല്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് നേതൃത്വം ഉയര്‍ന്നുവരുന്നുണ്ട്. ഓരോ നഗരത്തിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ നേതാക്കളുണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ്  അവറില്‍ സംസാരിക്കുകയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍.  

"

അതേസമയം പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ ഉത്തര്‍പ്രദേശിൽ  കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. വിവിധയിടങ്ങളിൽ നടന്ന സംഘ‍ര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ 58 പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. യുപിയിലെ 21 സ്ഥലങ്ങളിൽ മൊബൈൽ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. മീററ്റിലും ബിജ്നോറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബീഹാറിൽ ബന്ദിനിടെ ചില സ്ഥലങ്ങളിൽ അക്രമം നടന്നു. മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്.

click me!