
ദില്ലി: ഐഎഎസ് പദവിയിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥൻ. ഐഎഎസ് പദവി രാജിവെച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും ഇത് കാരണം തനിക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെന്നും കണ്ണന് ഗോപിനാഥൻ പറയുന്നു. രാജിയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാണ് കണ്ണൻ ഗോപിനാഥൻ രംഗത്തെത്തിയത്. ആറര വർഷമായിട്ടും രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കണ്ണൻ ഗോപിനാഥൻ വിടുതൽ ആവശ്യപ്പെട്ടത്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു മലയാളിയായ കണ്ണൻ ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്. പിന്നീട് കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ വർഷം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചിരുന്നു. ഭീഷണികളെ തുടർന്നും ഭയപ്പെടില്ലെന്നും ഐഎഎസ് പദവി രാജിവച്ചത് എംഎൽഎയാകാനല്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.
അതിനിടെ, പാലക്കാട് മണ്ഡലത്തിൽ കോണ്‍ഗ്രസിൻ്റെ സ്ഥാനാർഥിയാവുമെന്നും പ്രചാരണമുണ്ടായിരുന്നു. പാലക്കാടുമായി തനിക്ക് ബന്ധമുണ്ടെന്നും പ്രതികരിച്ച കണ്ണൻ ഗോപിനാഥന് മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സിനിമാതാരം രമേഷ് പിഷാരടിയാണ് യുഡിഎഫ് സ്ഥാനാർഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam