
തിരുവനന്തപുരം: കണ്ണൂർ-കോയമ്പത്തൂർ(16607) കോയമ്പത്തൂർ-കണ്ണൂർ(16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാഗികമായി റദ്ദാക്കിയത്.
നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്. ഈ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. അന്നേദിവസം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് റദ്ദാക്കി. പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10-നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ്(07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ ട്രെയിനുകളിൽ(16159/16160) ഒരു സ്ലീപ്പർ ക്ലാസ് അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ(16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ(16160) നവംബർ 22 മുതലുമാണ് ഒരു സ്ലീപ്പർക്ലാസ് കോച്ച് അധികമായി അനുവദിച്ചത്.
#palakkaddivision #southernrailways #indianrailways https://t.co/fc3udHLQyS
— Palakkad Division (@DRMPalghat) November 19, 2026
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam