കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിൽ; ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ

Published : Jul 04, 2025, 08:26 AM IST
Kannur District Hospital

Synopsis

കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിൽ. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം. കെട്ടിടത്തിന്റെ ശോചനീയമായ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഡെന്റൽ കോളേജിനോട് ചേർന്നുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ് ചുറ്റുമതിലുള്ളത്. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂ‍ർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.

അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴ് മണിക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം