
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് സ്റ്റീൽ ബോംബ് രണ്ട് ദിവസം മുമ്പ് രാത്രി പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട പ്രദേശവാസികൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ബോംബ് പൊട്ടിയതിന്‍റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം ഉണ്ടായ രണ്ടിടത്തും സിസിടിവി ക്യാമറകളില്ല. കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപ സ്ഥലങ്ങളിലും കനത്ത പൊലീസ് പട്രോളിംഗ് ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam