ഷർട്ട് വാങ്ങി, കാറിലിരിക്കുന്ന ഭാര്യയെ കാണിക്കണമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ

Published : Oct 27, 2026, 10:05 AM IST
kannur man walks out of clothing shop without paying for shirts

Synopsis

കണ്ണൂർ ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ യുവാവ് മുങ്ങി.

കണ്ണൂർ: കണ്ണൂർ ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ യുവാവ് മുങ്ങി. പുറത്തെ കാറിലിരിക്കുന്ന ഭാര്യയെ ഷർട്ട് കാണിക്കാനെന്ന് പറഞ്ഞാണ് ഇയാൾ കടയിൽനിന്ന് ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിന്‍റെ ബന്ധുക്കളെത്തി പണം നൽകി. ആലക്കോടുള്ള ഓർമ്മ ഫാബ്രിക്സിലാണ് സംഭവം നടന്നത്. യുവാവ് ഗിഫ്റ്റ് കൊടുക്കാനായി രണ്ട് ഷർട്ടുകൾ വേണമെന്ന് ആവശ്യപ്പെട്ട് കടയിലേക്ക് എത്തുകയായിരുന്നു. ഷർട്ടുകൾ എടുത്ത ശേഷം ഭാര്യ തൊട്ടപ്പുറത്തായി കാറിൽ ഇരിക്കുന്നുണ്ടെന്നും ഭാര്യയെ കാണിച്ച ശേഷം തിരിച്ചുവരാം എന്നും ഉടമയോട് പറഞ്ഞ് കടയില്‍ നിന്ന് ഇറങ്ങുകയായിരുന്നു.

ഷർട്ട് കവറിൽ ഇട്ടു തരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കവറിൽ ഇട്ടു കൊടുത്ത ഉടൻ തന്നെ യുവാവ് അവിടെ നിന്നും കടന്നു കളയുകയായിരുന്നു, ഏറെ സമയം നോക്കിയിട്ടും ഇയാൾ തിരിച്ചുവന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ആലക്കോട് ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കടയുടമ ഷെയർ ചെയ്തു. വീഡിയോ കണ്ട ഒരാൾ ഇയാളെ തിരിച്ചറിഞ്ഞു. പിന്നാലെ കടയുടമ ഇയാളുടെ വീട്ടിലേക്ക് പോകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എം രാഘവനെതിരെ നടപടിയുമായി സിപിഎം; കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തൽ
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധു, സംഭവം വടകര മയ്യന്നൂരിൽ