Kannur Bomb Attack : കൊലപാതകത്തിന്‍റെ തലേന്ന് ബോംബേറ് പരിശീലനം നടന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി മേയർ

Published : Feb 14, 2022, 09:06 AM IST
Kannur Bomb Attack : കൊലപാതകത്തിന്‍റെ തലേന്ന് ബോംബേറ് പരിശീലനം നടന്നു;  നിർണ്ണായക വെളിപ്പെടുത്തലുമായി മേയർ

Synopsis

കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ വെളിപ്പെടുത്തി. ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. സംഭവത്തില്‍ ബോംബുണ്ടാക്കിയ ആൾ ഉൾപെടെ നാല് പേർ പിടിയിലായി. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്.

കണ്ണൂര്‍: കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടിഒ മോഹനൻ. കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ വെളിപ്പെടുത്തി. ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. ഇവിടെ നിന്നും അർധരാത്രി ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് കേസിലെ പ്രതികൾ. കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവർത്തകനാണ്. ബോംബ് സുലഭമാകുന്നതിൽ അന്വേഷണം വേണമെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തില്‍ ബോംബുണ്ടാക്കിയ ആൾ ഉൾപെടെ നാല് പേർ പിടിയിലായി. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ബോംബ് എറിഞ്ഞ മിഥുനായി തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോള്‍ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ വീണ്ടും ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും