
ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ സ്വദേശി പത്മനാഭൻ നമ്പ്യാർ (82) ആണ് മരിച്ചത്. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പത്മനാഭന്‍ നമ്പ്യാര്‍. രണ്ടാഴ്‍ച മുമ്പ് ബാർബർ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭന്‍ നമ്പ്യാര്‍ക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരം.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 418 പേർ ഈ കാലയളവിൽ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 14,894 ആയി. ഇത് വരെ 2,71,696 പേർക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 1,86,514 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയും പുറത്തിറക്കിയ കണക്കിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam