പ്രജുലിന്റെ മൃതദേഹം കുളത്തിൽ കണ്ടത് സെപ്റ്റംബർ 25 ന്, കൊലപാതകമെന്ന് പൊലീസ്, 2 സുഹൃത്തുക്കള്‍ പിടിയിൽ

Published : Oct 15, 2025, 02:16 PM IST
kannur prajul death

Synopsis

കണ്ണൂർ ആലക്കോട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം.

കണ്ണൂർ: കണ്ണൂർ ആലക്കോട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. നടുവില്‍ സ്വദേശി പ്രജുലിനെ ഏരോടിയിലെ കൃഷിയിടത്തിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുടിയാൻമല പോലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രജുലിന്റെ സുഹൃത്തുക്കളായ പോത്തുകുണ്ട് സ്വദേശി മിഥിലാജ്, നടുവിൽ സ്വദേശി ഷാക്കിർ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തിനിടെ ഇരുവരും ചേർന്ന് പ്രജുലിനെ മർദിക്കുകയും കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ