Latest Videos

കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസ്: പിടിയിലായ ആൾ സാമൂഹ്യവിരുദ്ധനെന്ന് സംശയം, ചോദ്യം ചെയ്യുന്നു

By Web TeamFirst Published Jun 1, 2023, 4:20 PM IST
Highlights

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.7 ന് യാത്ര അവസാനിപ്പിച്ച ട്രെയിനായിരുന്നു ഇത്

കണ്ണൂർ: ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുൻപ് സാമൂഹ്യവിരുദ്ധ പ്രവർത്തികൾ നടത്തി പശ്ചാത്തലമുള്ളയാളെന്ന് വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവർത്തികൾ നൽകിയതോ ആയി ഇതുവരെ വിവരമില്ല. എന്നാൽ നേരത്തെ സാമൂഹ്യദ്രോഹ പ്രവർത്തികൾ ചെയ്ത പശ്ചാത്തലം പ്രതിക്കുണ്ട്. ഇന്നലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവെച്ചത് ഇയാളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീയിട്ട ഇയാളെ ഇന്നലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ട്രാക്കിന് സമീപം കണ്ടതായി സാക്ഷിമൊഴികളുണ്ട്. ഇതിന്റെ അടിലസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ബോഗിയിൽ നടത്തിയ പരിശോധനയിൽ ആരോ കടന്നിരുന്നുവെന്ന് വ്യക്തമായിരുന്നു. പ്രതി ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകൾ ഇട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു.

Read More: കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്; ഒരാള്‍ കസ്റ്റ‍ഡിയില്‍, പിടിയിലായത് മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ടയാള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.7 ന് യാത്ര അവസാനിപ്പിച്ച ട്രെയിനായിരുന്നു ഇത്. 11.45 ഓടെ എട്ടാം ട്രാക്കിലാണ് ട്രെയിൻ നിർത്തിയിട്ടിരുന്നത്. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചിൽ കയറിയ അക്രമി പുലർച്ചെ 1. 27നാണ് തീയിട്ടത്. ഫയർ ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നിരുന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!