കണ്ണൂർ സർവകലാശാലയിലെ ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ

By Web TeamFirst Published Feb 5, 2021, 12:40 PM IST
Highlights

സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി

കണ്ണൂർ: ബികോം പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ നിന്ന് കിട്ടി. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്ന് കിട്ടിയത്. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകൾ. മൂല്യനിർണയം നടത്തിയ  ഉത്തരക്കടലാസുകളാണിവ. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി.

click me!