Threat Against Kannur VC : 'ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കും'; കണ്ണൂർ വി.സിക്ക് വധ ഭീഷണി കത്ത്

Web Desk   | Asianet News
Published : Dec 23, 2021, 07:34 PM IST
Threat Against Kannur VC : 'ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കും'; കണ്ണൂർ വി.സിക്ക് വധ ഭീഷണി കത്ത്

Synopsis

വഴിവിട്ട നീക്കങ്ങളുമായി വി.സി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്‍റെ  പേരിലുള്ള കത്തിൽ പറയുന്നത്

കണ്ണൂർ: കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസലർ  (Kannur University VC) ഗോപിനാഥ് രവീന്ദ്രന് (Gopinath Ravindran) വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സർവകലാശാല  (Kannur University) വളപ്പിൽ വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ (Maoists) പേരിലാണ് കണ്ണൂർ വിസിക്ക് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്‍റെ  പേരിലുള്ള കത്തിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.

കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്ത ഹർജി ഫയലിൽ സ്വീകരിച്ചു; ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ്

അതേസമയം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ  പുനർനിയമനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ച ശേഷം വിവാദം തണുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചത്. ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷിക്കും നോട്ടീസ് നല്‍കും. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. നിയമനം നിയമപരമാണോയെന്ന് സർക്കാരും സർവകലാശാലയും കൂടി മറുപടി നൽകണം. കോ വാറന്‍റോ ഹർജിയായതിനാൽ വൈസ് ചാൻസലർക്ക് നോട്ടീസ് നൽകേണ്ടെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ടായിരുന്നു.

കണ്ണൂർ വി സി ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനത്തിൽ ചട്ടലംഘനമില്ല എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിലെ അപ്പീലെത്തിയത്. 60 വയസെന്ന പ്രായപരിധി ചട്ടം ലംഘിച്ചെന്നും സേർച്ച് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് പുനർ നിയമനമെന്നുമാണ് ഹർജിയിലുളളത്. പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചാൻസർലർ കൂടിയായ ഗവർണർക്കും, സർക്കാരിനും സർവകലാശാലയ്ക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചത്.

കണ്ണൂർ വിസി പുനർനിയമനം: ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഇനി നിയമപോരാട്ടം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും', പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം, നി‍ർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ