
കണ്ണൂർ: സർവകലാശാല പിജി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദം തള്ളി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിലബസ് പുനപരിശോധിക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിലബസിൽ തിരത്തലുണ്ടാക്കുമെന്നും വിസി ന്യൂസ് അവർ ചർച്ചയിൽ വ്യക്തമാക്കി.
രണ്ടംഗ കമ്മിറ്റി ഈ വിഷയം പരിശോധിക്കുകയാണ്.സിലബസിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അറിയിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് പ്രകാരമുള്ള മാറ്റംവരുത്തുകയും ആ മാറ്റങ്ങളും റിപ്പോർട്ടും നിലവിലുള്ള ബോർഡ് ഓഫ് സ്റ്റഡീസിന് അയച്ചു കൊടുക്കും. രാഷ്ട്രീയപരമായി മാത്രമല്ല വിദ്യാഭ്യാസപരമായ ഈ വിഷയം സമീപിക്കേണ്ടതുണ്ട്.
ഒരു ചരിത്രകാരനെന്ന നിലയിൽ പറയുമ്പോൾ സമകാലിക രാഷ്ട്രീയ അവർക്ക് പ്രാധാന്യമുള്ളതായി തോന്നാം. അതിനാലാണ് സിലബസ് തയ്യാറാക്കിയവർക്ക് ഹിന്ദുത്വം ആശയം ചർച്ച ചെയ്യുന്ന പുസ്തകങ്ങളെ സിലബസിൽ ഉൾപ്പെടുത്തിയത്. ഇതൊരു പുതിയ കോഴ്സാണ്. ബ്രണ്ണൻ കോളേജിൽ മാത്രമാണ് ഈ കോഴ്സ് നിലവിലുള്ളത്. അതിനാൽ വിശദമായ ചർച്ചയോ പദ്ധതിയോ നടന്നിട്ടില്ല. എ.കെ രാമാനുജത്തിൻ്റെ പുസത്കങ്ങൾ സിലബസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദില്ലിയിൽ എബിവിപിയും ബിജെപിയും സമാനമായ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രോഗ്രാമിൻ്റെ ഭാഗമായി നിരവധി പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർവ്വകലാശാലയോട് ഉന്നതവിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അഞ്ച് ദിവസത്തിനകം സിലബസിൽ സമഗ്രമായ മാറ്റം വരുത്തണമെന്ന് രണ്ടംഗ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു പുതിയ കോഴ്സാണ് മുന്നോട്ട് പോകുമ്പോൾ സമഗ്രമായ മാറ്റം ഈ കോഴ്സിലുണ്ടാവും. സിലബസിനെക്കുറിച്ച് വിശദമായ ധാരണയുണ്ടായിരുന്നുവെങ്കിൽ കാവിവത്കരണം എന്ന ആരോപണം ഉണ്ടാവില്ലായിരുന്നു രബീന്ദ്രനാഥ ടാഗോറടക്കം പലരുടേയും പുസ്തകങ്ങൾ സിലബസിൻ്റെ ഭാഗമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam