'സംരക്ഷിത വൃക്ഷങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല'; 71 വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

By Web TeamFirst Published Sep 10, 2021, 9:01 PM IST
Highlights

മരംമുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു 71 വില്ലേജ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സംരക്ഷിത വൃക്ഷങ്ങളുടെ പട്ടിക സൂക്ഷിക്കേണ്ട വില്ലേജ് ഓഫീസുകളില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിജിലൻസ്. വൃക്ഷങ്ങളുടെ പട്ടിക രേഖപ്പെടുത്തേണ്ട  നമ്പർ- ഏഴ് എന്ന രജിസ്റ്റർ വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുന്നില്ലെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. മരംമുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു 71 വില്ലേജ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. 

ഒരു വില്ലേജ് ഓഫീസിൽ പോലും രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. മരംമുറിക്കാൻ ഉടമ നൽകേണ്ട ഡിക്ലറേഷന്‍ ഫോമോ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭൂമിയെ കുറിച്ച് നൽകേണ്ട സർട്ടിഫിക്കറ്റോ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ റവന്യൂ ഓഫീസുകളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. ഓപ്പറേഷൻ നമ്പർ‍- 7 എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായ വിജിലൻസ് പരിശോധന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!