രാത്രിയാത്രാ നിരോധനം: കേസ് വാദിക്കാന്‍ കപില്‍ സിബല്‍ എത്തും

Published : Oct 02, 2019, 08:06 PM ISTUpdated : Oct 02, 2019, 09:30 PM IST
രാത്രിയാത്രാ നിരോധനം: കേസ് വാദിക്കാന്‍ കപില്‍ സിബല്‍ എത്തും

Synopsis

രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം രാത്രിനിരോധനത്തിനെതിരെ കോഴിക്കോട് എംപി എംകെ രാഘവന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ വാദിക്കും. 

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ കപില്‍ സിബല്‍ ഹാജരാകും. ഒക്ടോബര്‍ 14- കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാവുക. കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടിയാവും കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാവുക. വയനാട് എംപിയായ രാഹുല്‍ ഗാന്ധിയാണ് കേസ് ഏറ്റെടുക്കാന്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടത്. 

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ