ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിക്ക് വെട്ടേറ്റു: ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ ഇറക്കിവിട്ട് പ്രതികൾ

Published : Jun 15, 2024, 11:22 PM IST
ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിക്ക് വെട്ടേറ്റു: ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ ഇറക്കിവിട്ട് പ്രതികൾ

Synopsis

തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്

പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ ഗുരുതര പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് മണലടി സ്വദേശി പൊതിയിൽ നാഫിയെയാണ് (29) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആര്യമ്പാവിലാണ് നിലവിൽ താമസിക്കുന്നത്. സാരമായി പരുക്കേറ്റ നാഫിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. എവിടെ നിന്നാണ് പരുക്കേറ്റതെന്നും വ്യക്തമല്ല. തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിലിൽ കാപ്പ നിയമപ്രകാരം അറസ്‌റ്റിലായിരുന്നു. ജാമ്യം ലഭിച്ച് മേയിലാണ് പുറത്തിറങ്ങിയതാണ്. നാഫിയോട് വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഡിപിഐയുടെ പിന്തുണ ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെട്ടിട്ടില്ല; എൽഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിപിഎ ലത്തീഫ്
Kerala Assembly Election 2026: കാൽക്കുലേറ്റർ മുതൽ ലാപ്ടോപ്പ് വരെ, സ്വതന്ത്രരുടെ ചിഹ്നങ്ങൾ ഇതൊക്കെയാണ്