പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത് ഇന്ന് പത്തരയോടെ; മണിക്കൂറുകള്‍ക്കകം കൈലി കിരണിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Published : Nov 27, 2025, 01:48 PM IST
kaily kiran

Synopsis

 പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി കൈലി കിരൺ പിടിയിൽ. കാട്ടാക്കടയിൽ വച്ചാണ് പിടികൂടിയത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി കൈലി കിരൺ പിടിയിൽ. കാട്ടാക്കടയിൽ വച്ചാണ് പിടികൂടിയത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ  കിരണിനെ  നാടു കടത്തിയിരുന്നു. നാട്ടിലെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കിരണിന് നേര്‍ക്ക് പൊലീസ് വെടിയുതിര്‍ത്തിരുന്നു. എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് ആണ് വെടിയുതിർത്തത്. 12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ വകുപ്പ് ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പൊലീസ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനുമാണ് കിരണിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്ന് സുഖമായി കിടന്നുറങ്ങും'; സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഎം നിര്‍മിച്ച വീടിന്‍റെ താക്കോൽ കൈമാറി എംവി ഗോവിന്ദൻ
വടകര ചോമ്പാലിൽ ദേശീയപാത നിർമാണത്തിനിടെ സംരക്ഷണ ഭിത്തിയിൽ വിള്ളൽ