കരിപ്പൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവെന്ന് റിപ്പോർട്ട്;അടിയന്തര സാഹചര്യം നേരിടാൻ വൈദ​ഗ്ധ്യവുമില്ല

By Web TeamFirst Published Sep 12, 2021, 6:56 AM IST
Highlights

എയർപോർട്ടിലെ സ്ഥല പരിമിതി രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് ഉള്ളിലേക്ക് കടക്കാൻ തടസമായെന്നും റിപ്പേർട്ടിലുണ്ട്. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് റൺവേയിലേക്ക് എത്താൻ  പുറത്ത് നിന്നുള്ള റോഡിൻ്റെ വിസ്തൃതി കൂട്ടണം. എയർപോർട്ട് മെഡിക്കൽ സംഘത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കണം

ദില്ലി: കരിപ്പൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തതയെന്ന് റിപ്പോർട്ട്. ടേബിൾ ടോപ്പ് റൺവേയിൽ അപായ മുന്നറിയിപ്പുകൾ കുറവാണെന്നും കേന്ദ്ര അന്വേഷണം സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റൺവേയിൽ സെൻട്രൽലൈറ്റുകൾ സ്ഥാപിച്ചിരുന്നില്ല. റൺവേ വികസനം അടിയന്തരമായി നടപ്പാക്കണമെന്നും റിപ്പോർട്ട് പറയുന്നു. 

എയർപോർട്ടിലെ സ്ഥല പരിമിതി രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് ഉള്ളിലേക്ക് കടക്കാൻ തടസമായെന്നും റിപ്പേർട്ടിലുണ്ട്. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് റൺവേയിലേക്ക് എത്താൻ  പുറത്ത് നിന്നുള്ള റോഡിൻ്റെ വിസ്തൃതി കൂട്ടണം. എയർപോർട്ട് മെഡിക്കൽ സംഘത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കണം . മോക്ഡ്രില്ലിൻ്റെ അഭാവം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ തിരിച്ചടിയായി.തകർന്ന കോക്പിറ്റിൽ നിന്ന് പൈലറ്റുമാരെ പുറത്തെത്തിക്കുന്നതിൽ വലിയ കാലതാമസമുണ്ടായി.  മംഗലാപുരം അപകടത്തിൻ്റെ വെളിച്ചത്തിൽ നിർദേശങ്ങൾ പോലും നടപ്പാക്കിയിട്ടില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. 

രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്നും പരാമർശിക്കുന്ന റിപ്പോർട്ട് അടിയന്തര സാഹചര്യത്തെ നേരിടുന്നതിൽ രക്ഷാദൗത്യ സംഘത്തിന് പരിശീലനം നൽകണമെന്നും നിർദേശിക്കുന്നുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻഫർമേഷൻ ബ്യൂറോ കേന്ദ്ര സർക്കിരിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്

പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!