തമിഴ്‌നാട്ടില്‍ മലയാളി ഐടി ജീവനക്കാര്‍ മുങ്ങിമരിച്ചു

By Web TeamFirst Published Sep 11, 2021, 10:58 PM IST
Highlights

ശനിയാഴ്ച വൈകിട്ടാണ് സംഭവം. കാവേരി നദിയിലെ  മീന്‍പിടിത്തക്കാരാണു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 

ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കള്‍മുങ്ങി മരിച്ചു. കാരണംപാളയം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി യദു(24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. കാവേരി നദിയിലെ  മീന്‍പിടിത്തക്കാരാണു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!