കരിപ്പൂരിൽ ഡോളറുകളുമായി യുവതി പിടിയിൽ; 3.25 കിലോയോളം സ്വർണവും പിടിച്ചു

Published : Mar 08, 2023, 12:09 PM IST
കരിപ്പൂരിൽ ഡോളറുകളുമായി യുവതി പിടിയിൽ; 3.25 കിലോയോളം സ്വർണവും പിടിച്ചു

Synopsis

വിമാനത്തിന്റെ സീറ്റിനടിയിൽ വരെ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുവാൻ ശ്രമിച്ച മൂന്നേ കാൽ കിലോ സ്വർണവും  15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റoസ്‍ പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി  ഒളിപ്പിച്ചു കടത്തുവാൻ  ശ്രമിച്ച ഏകദേശം  1.8 കോടി രൂപ വില സ്വർണ്ണമാണ് പിടികൂടിയത്. മൂന്നു വ്യത്യസ്ത കേസുകളിലായാണ് മൂന്നേ കാൽ കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടിയത്.

എന്നാൽ വിമാനത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരൻ പിടിയിലായില്ല. 1169 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അൻവർഷാ,1141 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടു വന്ന മലപ്പുറം സ്വദേശി പ്രമോദ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.

വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം 15 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്. കാസർകോട് സ്വദേശി ഫാത്തിമ താഹിറയാണ് വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും