'പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ,മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ'ഇ പി ജയരാജനെതിരെ വിഡി സതീശന്‍

Published : Mar 08, 2023, 11:55 AM ISTUpdated : Mar 08, 2023, 02:16 PM IST
'പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ,മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ'ഇ പി ജയരാജനെതിരെ വിഡി സതീശന്‍

Synopsis

പെൺകുട്ടികൾ പാന്‍റും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെ പോലെ സമരത്തിന് ഇറങ്ങി എന്ന ഇപിയുടെ  പരാമർശത്തിന് എതിരെ ഒരു വനിതാ സംഘടന ക്കും പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.പെൺകുട്ടികൾ പാന്‍റും  ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെ പോലെ സമരത്തിനു ഇറങ്ങി എന്ന പരാമർഷത്തിന് എതിരെ ഒരു വനിതാ സംഘടനടക്കും പരാതി ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു.ഇപിയുടേത്
വനിതാ ദിന സന്ദേശമാണ്.പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ?മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ?ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ?അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർഷമാണ് ഇ പി നടത്തിയതെന്നും സതീശന്‍ പറഞ്ഞു.

 

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്‍റെ വിവാദ പരമാര്‍ശം.പെണ്‍കുട്ടികള്‍ പാന്‍റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.പുരുഷന്‍മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇത് സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ജന്‍ഡര്‍ ന്യൂട്രീലിറ്റിക്ക് എതിരെയാണെന്ന് വ്യപാക വിമര്‍ശനവും ഉയര്‍ന്നു. അതേ സമയം ഇപി ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് വന്നു.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി