കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണക്കേസിൽ ഒരാളെ കൂടി കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി ശിഹാബ് ( 35) ആണ് അറസ്റ്റിലായത്. ഇയാൾ കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണെന്നാണ് പൊലീസ് നൽകുന്ന വിവരം ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
കരിപ്പൂര്‍ സ്വർണ കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി ഫിജാസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ഇന്ന് രാവിലെ ചെയ്തിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ വാഹനവും പൊലീസ് പിടിച്ചെടുത്തു. നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികളെയുമായി അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തി. അതിനിടെ കൊച്ചിയില്‍ നിന്നുളള കസ്റ്റംസ് സംഘം കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കൊണ്ടോട്ടിയിലെത്തി.
കൊടുവളളി വാവാട് സ്വദേശിയും ഇതേ കേസില്‍ പൊലീസ് തിരയുന്ന സൂഫിയാന്‍റെ സഹോദരനുമായ ഫിജാസിനെയാണ് മലപ്പുറത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയ ദിവസം ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് സ്വർണ കവർച്ച ആസൂത്രണം സംബന്ധിച്ച് അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.
അതിനിടെ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെ അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുബഷീര്‍, സലീം, ഹസന്‍ എന്നിവരെയാണ് തെളിവെടുപ്പിനായെത്തിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലും ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടലുണ്ടായ ന്യൂമാന്‍ ജംഗ്ഷനിലും അപകടമുണ്ടായ രാമനാട്ടുകര പുളിയഞ്ചോടും തെളിവെടുപ്പ് നടന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അതേസമയം, കേസ് അന്വഷണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നിന്നുളള കസ്റ്റംസ് സംഘം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി. കസ്റ്റംസ് സൂപ്രണ്ട് വി.വിവേകിന്‍റെ നേതൃത്വത്തിലുളള സംഘമാണ് കൊണ്ടോട്ടിയിലെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam