
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച കേസില്‍ പൊലീസ് വിശദമായ അന്വേഷണത്തിന്. അന്വേഷണ ചുമതല ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് കൈമാറി. ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയത്. കായംകുളം ലക്ഷ്മി ഭവനത്തിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ദിവസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്.
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ സുചിത്രയെ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ തുറക്കാതായതോടെ തകർത്ത് അകത്ത് കടക്കുകയായിരുന്നു. മാർച്ച് 21 നായിരുന്നു വിവാഹം. ഒരു മാസം മുൻപാണ് ഭർത്താവ് വിഷ്ണു ജാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam