
തൃശ്ശൂര്‍: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി. ബലിതര്‍പ്പണത്തിന് ആളുകള്‍ കൂട്ടമായി എത്തിയാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹങ്ങള്‍ നടത്താം.അനുമതി ലഭിച്ചത് ഇന്നുമുതലാണ്. കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ചാണ് ചടങ്ങ് നടത്തുക. നേരിട്ടും ഓണ്‍ലൈനായും വിവാഹം ബുക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam