ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം

ദില്ലി: ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. ആസിഡ് ആക്രമണത്തിലെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, അയാളുടെ സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്ത് ഇരയ്ക്ക് നഷ്ടപരിഹാരം നൽകിക്കൂടേ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിയമത്തിനതീതമായി അസാധാരണ ശിക്ഷാ നടപടികൾ വേണം. കർശന ശിക്ഷ നടപ്പാക്കാന്‍ കേന്ദ്ര സർക്കാരിന്റെ നിയമനിർമ്മാണം ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആസിഡ് ആക്രമണ കേസുകളില്‍ മാര്‍ഗ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ദേശം.