മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക് പരിക്കേറ്റു

Published : Jun 07, 2025, 09:05 AM ISTUpdated : Jun 07, 2025, 09:32 AM IST
accident

Synopsis

കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ണാടക ബസിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ബസ് വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം  നടത്തിവരികയാണ്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ പരക്ക് സാരമുള്ളതല്ല. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം