കൊവിഡ് വ്യാപനം; കര്‍ണാടകം കടുപ്പിക്കുന്നു; നാളെ മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട്ടേക്ക് ബസ് സര്‍വ്വീസില്ല

By Web TeamFirst Published Jul 31, 2021, 10:53 PM IST
Highlights

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടകം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക് നിര്‍ബന്ധമാക്കി. 

കാസര്‍കോട്: കാസർകോട്ടേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. നാളെ മുതൽ ഒരാഴ്ച്ചത്തേക്ക് കാസര്‍കോട്ടേയ്ക്ക് സര്‍ക്കാര്‍‌‌‌,സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ഉണ്ടാവില്ല. കേരളത്തിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിമര്‍ശനം. 

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടകം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക് നിര്‍ബന്ധമാക്കി. കൊവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന്‍റെ രേഖയുള്ളവരെയും പ്രവേശിപ്പിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ പോയിവരുന്നവരും  ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. 

അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കേരളാ അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ബെംഗളൂരു ഉള്‍പ്പടെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിക്കും. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗളൂരുവില്‍ അടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.

click me!