മാക്കൂട്ടം റോഡ് തുറക്കില്ലെന്ന് കർണാടക; ജില്ലാ കളക്ടർക്ക് ഹോം സെക്രട്ടറിയുടെ മറുപടി

By Web TeamFirst Published Apr 1, 2020, 5:45 PM IST
Highlights

മാക്കൂട്ടം ചുരം റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ജില്ലാ കളക്ടർ ടിവി സുഭാഷ് കർണാടകത്തിന് കത്തയച്ചത്. റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്റെ ലോക്ഡൗൺ നിയമത്തിന്റെ ലംഘനമാണെന്ന് കത്തിൽ പറയുന്നു.

കണ്ണൂർ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കുടകുമായി കണ്ണൂരിനെ ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം റോഡ് തുറക്കാനാകില്ലെന്ന് ആവർത്തിച്ച് കർണാടക. കണ്ണൂർ ജില്ലാ കളക്ടറുടെ കത്തിന് മറുപടിയായാണ് കർണാടക ഹോം സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അവശ്യസാധനങ്ങൾ വയനാട് അതിർത്തി വഴി കടത്തിവിടാമെന്നും കർണാടക അറിയിച്ചു. 

മാക്കൂട്ടം ചുരം റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ജില്ലാ കളക്ടർ ടിവി സുഭാഷ് കർണാടകത്തിന് കത്തയച്ചത്. റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്റെ ലോക്ഡൗൺ നിയമത്തിന്റെ ലംഘനമാണെന്ന് കത്തിൽ പറയുന്നു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നെന്നും ബദൽ പാതകൾ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്തെന്ന് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

click me!